Latest NewsNewsIndia

അതിര്‍ത്തി കടക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്; നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക

കാസര്‍ഗോഡ്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. പ്രധാനവഴികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന. ഇടവഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചിട്ടുണ്ട്.

Read Also : സുരേഷ് ഗോപി ജയിക്കുമെന്ന് ഭയം, തൃശൂരില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ്

കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇന്നത്തെക്ക് ഇളവ് നല്‍കിയെങ്കിലും ശനിയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ക്ക് കര്‍ണാടക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button