Latest NewsKeralaNews

നേമത്ത് കെ മുരളീധരൻ്റെ പരാജയത്തിന് ആക്കം കൂട്ടുന്ന പോസ്റ്റർ വൈറലാകുന്നു

തിരുവനന്തപുരം : നേമത്ത് കെ മുരളീധരൻ്റെ പരാജയം ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ പോസ്റ്ററാണ് വൈറൽ ആകുന്നത്.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടിഷുകാര്‍ വധശിക്ഷ വിധിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്ന് ചിലര്‍ക്ക് തോന്നുന്നത് ഡല്‍ഹൗസിയുടെ പ്രേതം കയറിയത് കൊണ്ടാണെന്ന് കെ. മുരളീധരന്‍ എം.പി അന്ന് സമ്മേളനത്തിൽ പറഞ്ഞിരുന്നു. രാജ്യത്തെ ചിലര്‍ക്ക് ഡല്‍ഹൗസി പ്രഭുവിന്റെ പ്രേതം കയറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയെ വരെ അത് ആവേശിപ്പിച്ചിരിക്കുകയാണൈന്നും അദ്ദേഹം പറയുകയുണ്ടായി.

കുഞ്ഞഹമ്മദ് കലാപകാരിയെന്ന് പറയുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. വധശിക്ഷ വിധിച്ച സമയത്ത് പിന്നില്‍ നിന്ന് വെടിവെക്കരുത്, മുന്നില്‍ നിന്ന് വെടിവെക്കണമെന്ന് പറഞ്ഞാണ് ആ ധീരദേശാഭിമാനി വിട പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

130 കോടിയിലധിക ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആര്‍.എസ്.എസുകാര്‍ ഇവിടം വിട്ട് പോയാല്‍ ഇവിടെ സമാധാനവും ശാന്തിയുമുണ്ടാകും. അന്റാര്‍ട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദുരാഷ്ട്രം പണിതാല്‍ മതിയെന്നും മുരളീധരന്‍ പറയുകയുണ്ടായി.

2016-ല്‍ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാല്‍ വിരിയിച്ച താമരയെ ഉറപ്പിച്ച് പ്രതിഷ്ഠിക്കാന്‍ കുമ്മനം രാജശേഖരന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. മറുവശത്ത് 2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് കെ.മുരളീധരന്‍ എന്ന തുറുപ്പുഗുലാന്‍ ഇറക്കി കളിച്ചിരിക്കുന്നത്. 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button