മൊബൈൽ ഫോണുകളുടെ വരവോടെ വംശനാശം സംഭവിച്ച ഒന്നാണ് ലാൻഡ് ഫോണുകൾ. പഴയ ലാൻഡ് ഫോണിന്റെ ഒപ്പമുള്ള പിരിയൻ വള്ളി (സ്പൈറലിംഗ് കോഡ്) ഇപ്പോൾ ഒരു ആഭരണമാണ്. സ്പൈറലിംഗ് കോഡ് ഓൺലൈനിൽ വിൽക്കുന്നത് ഒന്നര ലക്ഷം രൂപയ്ക്കാണ്.
Read Also : കൊവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്
ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബോട്ടേഗ വെനേറ്റ ആണ് പണ്ടുള്ള ലാൻഡ് ഫോണുകളിൽ നാം കണ്ടിട്ടുള്ള പിരിയൻ വള്ളിയോട് ഏറെ സാദൃശ്യം തോന്നുന്ന നെക്ലേസും കമ്മലും അവതരിപ്പിച്ചിരിക്കുന്നത്.
പ്രശസ്തമായ ഇൻസ്റ്റാഗ്രാം പേജായ ഡയറ്റ് പ്രാഡ ആണ് രസകരമായ ഈ കാര്യം സൈബർ ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 2000 ഡോളർ (Rs 1,45,189) വില വരുന്ന ബോട്ടേഗ വെനേറ്റ നെക്ലേസും വെറും അഞ്ച് ഡോളർ (Rs 362) വില വരുന്ന യഥാർത്ഥ ഫോൺ കേബിളിന്റെ ചിത്രവും ചേർത്തുവച്ചുള്ള ഡയറ്റ് പ്രാഡയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ ആണ്.
Post Your Comments