
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന മത്സരത്തിൽ കളിക്കും. കോഹ്‌ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും കളിക്കാനാകുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന നാലാം ടി20 മത്സരത്തിൽ 15-ാം ഫീൽഡിങിനിടെ കോഹ്‌ലിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഡീപ് മിഡ്വിക്കറ്റിൽ നിന്ന് ഓടി വന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം റൺ തടയാൻ പന്തെറിഞ്ഞു നൽകുന്നതിനിടെയാണ് കോഹ്‌ലിയുടെ തുടയിലെ പേശികൾക്ക് പരിക്കേൽക്കുന്നത്.
ഇതോടെ 16-ാം ഓവറിൽ കോഹ്ലി മൈതാനം വിട്ടു. വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് പിന്നീട് ടീമിനെ നയിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നും ശനിയാഴ്ച അവസാന മത്സരത്തിൽ കളിക്കാനാകുമെന്നും കോഹ്ലി തന്നെ വ്യക്തമാക്കി. 30 യാർഡ് സർക്കിളിൽ ഫീൽഡ് ചെയ്യുന്നതിനിടെ ശരീര താപനില പെട്ടെന്ന് കുറയുന്നതുപോലെ തോന്നിയെന്നും കോഹ്ലി പറഞ്ഞു.
Post Your Comments