Latest NewsKeralaNews

കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : ഇന്ത്യയില്‍ ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയതോടെ തിരിച്ചടി നേരിട്ട് എണ്ണക്കമ്പനികള്‍

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്്ടു പരീക്ഷകള്‍ അടുത്തമാസമാണ് നടക്കുന്നത്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. പ്ലസ്ടു പരീക്ഷ വൈകിയ പശ്ചാത്തലത്തിലാണ് എന്‍ജിനീയറിങ് പരീക്ഷ ജൂണില്‍ നടത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button