UAELatest NewsNewsGulf

റമദാന്‍ മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്

 

ദുബായ് : റമദാന്‍ മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരെയും കോവിഡ് ബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

റമദാന്‍ ടെന്റുകള്‍ക്കും ഇഫ്താര്‍, സംഭാവനകള്‍ എന്നിവയ്ക്കായി തയ്യാറാക്കുന്ന ടെന്റുകള്‍ക്കും പൂര്‍ണമായ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പള്ളികളില്‍ തറാവീഹ് നമസ്‌കാരം അനുവദിക്കും. എന്നാല്‍ ഇശാഅ്, തറാവീഹ് നമസ്‌കാരങ്ങള്‍ പരമാവധി 30 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം.റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലുള്ള രാത്രി നമസ്‌കാരങ്ങളുടെ (ഖിയാമുല്ലൈല്‍) കാര്യത്തില്‍ സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button