ന്യൂഡൽഹി: ചൈനയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മയിൽപ്പീലികൾ കസ്റ്റംസ് പിടികൂടി. കണ്ടെയ്‌നറിൽ കടത്താൻ ശ്രമിച്ച 21 ലക്ഷത്തോളം മയിൽപ്പീലികളാണ് പിടികൂടിയത്. മരുന്ന് നിർമ്മാണത്തിനായാണ് മയിൽപ്പീലി കടത്തുന്നതെന്നാണ് വിവരം.
പിടിച്ചെടുത്ത മയിൽപ്പീലികൾക്ക് ഏകദേശം 5.25 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. തുഗ്ലബാദിലെ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ വെച്ചാണ് കസ്റ്റംസ് മയിൽപ്പീലികൾ കണ്ടെത്തിയത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിലാണ് മയിൽപ്പീലികൾ എത്തിയത്. സംഭവ്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി കസ്റ്റംസ് അറിയിച്ചു. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Leave a Comment