Latest NewsNewsFood & CookeryLife StyleHealth & Fitness

പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലമെന്ന് നോക്കാം

പാവയ്ക്ക എന്തൊരു കയ്പ്പാണ്! പാവയ്ക്ക ഇഷ്ടപ്പെടുന്നവരായി ആരും ഉണ്ടാകില്ല. അത്ര കയ്പ്പുളളതുകൊണ്ട് തന്നെയാണ് പലര്‍ക്കും ഇത് കഴിക്കാന്‍ ഇഷ്ടമല്ലാത്തതും. എന്നാല്‍ ഈ പാവയ്ക്കയ്ക്ക് ധാരാളം ഗുണങ്ങളുമുണ്ട്. നിങ്ങള്‍ക്കറിഞ്ഞൂടാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ആന്‍റി മൈക്രോബിയൽ, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുളള പാവയ്ക്ക രക്തം ശുദ്ധമാക്കാന്‍ സഹായിക്കും.

ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീൻ ഉണ്ട്. ഇതാണ് ഇൻസുലിന്‍റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്.

പാവയ്ക്ക ജ്യൂസിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറക്കുന്നു. കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

Read Also :  ‘ഓൺലൈൻ ചാരിറ്റി എത്രകാലം നിൽക്കുമെന്നറിയില്ല, പരിഹാരമായി നിയമസഭയിൽ മത്സരിക്കാൻ തീരുമാനിച്ചു’; ഫിറോസ് കുന്നം…

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കാലറി വളരെ കുറവാണ്. അതുകൊണ്ട് പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button