Latest NewsIndiaNews

അത്യധികം അപകടകാരി: ആൻഡമാൻ തീരത്ത് കണ്ടെത്തിയത് മരുന്നുകളോട് പ്രതികരിക്കാത്ത അതിമാരക ഫംഗസ്

മനുഷ്യരിൽ അതി മാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസിനെ തെക്കൻ ആൻഡമാൻ ദ്വീപ് തീരത്ത് നിന്നും കണ്ടെത്തി

നുഷ്യരിൽ അതി മാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസിനെ തെക്കൻ ആൻഡമാൻ ദ്വീപ് തീരത്ത് നിന്നും കണ്ടെത്തി. കാൻഡിഡ ഓറിസ് എന്ന വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള ഒരു ആന്റിഫംഗൽ മരുന്നുകളോടും പ്രതികരിക്കില്ലെന്നുള്ളതാണ് ഈ ഫംഗസിന്റെ സവിശേഷത. സൂപ്പർ ബഗ് എന്നാണ് ഈ ഫംഗസിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ആന്റിഫംഗൽ മരുന്നുകളെ ചെറുക്കാനുള്ള ശേഷിയാണ് ഈ വൈറസിന് ഇത്തരമൊരു വിശേഷണം നേടിക്കൊടുത്തത്.

12 വർഷങ്ങൾക്ക് മുൻപ് ജപ്പാനിലെ ഒരു ആശുപത്രിയിലാണ് ഈ ഫംഗസിനെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് പല സ്ഥലങ്ങളിലും ഇവയെ കണ്ടെത്തി. കൂടുതൽ തവണയും കണ്ടെത്തിയത് ആശുപത്രികളിൽ നിന്നായതിനാൽ ഹോസ്പിറ്റൽ ഫംഗസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. കൂടുതൽ വ്യാപനശേഷിയുള്ളതിനാലാണ് ഇവ കൂടുതൽ അപകടകാരികളാകുന്നത്.

Read Also: വാട്ട്‌സ് ആപ്പ് വഴി ഭീകരർക്ക് സഹായം നൽകിയ കേസ്: ഷേർ അലിക്കെതിരെ എൻഐഎ അന്വേഷണം

കത്തീറ്റുകൾ, ശ്വസന സഹായികൾ, ഫീഡിംഗ് ട്യൂബുകൾ, എന്നിവ ഉപയോഗിക്കുന്ന രോഗികളുടെ രക്തത്തിൽ അണുബാധ സൃഷ്ടിക്കുന്ന ഈ ഫംഗസ് രോഗികളിൽ നിന്നും പുറത്ത് ചാടി അന്തരീക്ഷത്തിലും കെട്ടിട ഉപരിതലത്തിലും നിലനിൽക്കുകയും ചെയ്തു. ആശുപത്രികളിലും മറ്റും ഇവയെ കണ്ടെത്തി കഴിഞ്ഞാൽ നിയന്ത്രണം ബുദ്ധിമുട്ടേറിയതാണെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധൻ ഡോ ആർട്യൂറോ കാസഡൊവാൽ പറഞ്ഞു.

ആൻഡമാനിലെ മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളിൽ നിന്നും ആളുകൾ പോകുന്ന ഒരു ബീച്ചിൽ നിന്നുമുള്ള മണൽത്തരികൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യമായാണ് ഈ ഫംഗസിനെ പ്രകൃതിയിൽ നിന്നും കണ്ടെത്തിയതെന്നാണ് കൂടുതൽ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുന്നത്.

Read Also: ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിലെ ശ്രീരാമൻ ബിജെപിയിൽ ചേർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button