തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍ എംപി. കേന്ദ്ര ഭരണമുണ്ടായിട്ടും നിയമ നിര്‍മ്മാണം നടത്തിയില്ല. ബിജെപിയുടേത് നാടകം മാത്രമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചു നില്ക്കുന്നു. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പു ചോദിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments