തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ സോഷ്യല്‍ മീഡിയയിലും സ്ഥാനാര്‍ത്ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളും വൈറലായിത്തുടങ്ങി. ധര്‍മ്മടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോയാണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്.
2016 ന് മുമ്പ് അഴിമതിയുടെ ദുര്‍ഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മറ്റുനേട്ടങ്ങളും വീഡിയോയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments