ന്യൂഡല്‍ഹി : രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
Read Also : വീട്ടിൽ ട്യൂഷനെത്തിയ പതിമൂന്നുകാരനെ അദ്ധ്യാപിക തടവിലാക്കി വിവാഹം ചെയ്തതായി പരാതി
വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി സഭയില്‍ വ്യക്തമാക്കി.
Post Your Comments