KeralaCinemaMollywoodLatest NewsNewsEntertainment

പുത്തൻ മേക്കോവറുമായി മഞ്ജു വാര്യര്‍; ‘മേരി ആവാസ് സുനോ’

‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിനു വേണ്ടിയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിനു വേണ്ടി വേറിട്ട ലുക്കിലാണ് മഞ്‍ജു വാര്യര്‍ എത്തുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ഹെയര്‍ കളര്‍ ചെയ്‍ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ളതാണ് മഞ്‍ജു വാര്യരുടെ ചിത്രം.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്‍ജു വാര്യരുടെ ഫോട്ടോയാണ് ഇത്.ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മേരി ആവാസ് സുനോ.

ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപത്രങ്ങളാകുന്ന സിനിമ തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും, കശ്മീരിലും ചിത്രീകരണം നടത്തുന്നുണ്ട്. ശിവദയാണ് മറ്റൊരു നായിക. പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ക്യാമറ- നൗഷാദ് ഷരീഫ്, എഡിറ്റിങ്- ബിജിത് ബാല, ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഈണവും നല്‍കുന്നത് എം.ജയചന്ദ്രനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button