ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആടുക്കുന്നതിനിടെ വാക്‌പോരുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താൻ ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്നും തലകുനിക്കുകയാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ മാത്രമാണെന്നും സ്ത്രീകളേയും ദലിതരേയും ചൂഷണം ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും ബി.ജെ.പി പാലിക്കാറില്ല. 10 വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മമത വാഗ്ദാനം നല്‍കി. അവര്‍ വാഗ്ദാനം പാലിച്ചുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, മമതക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പുല്‍വാമ ആക്രമണത്തില്‍ സൈന്യത്തെ പ്രതികൂട്ടിലാക്കുന്ന നിലപാട് സ്വീകരിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Post Your Comments