തിരുവനന്തപുരം; ബി.ജെ.പിക്ക് 42 എം.എല്‍.എമാരെ ലഭിച്ചാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് എം.ടി രമേശ്. സര്‍ക്കാരുണ്ടാക്കാന്‍ സി.പി.എം എം.എല്‍.എമാരും ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും രമേശ് പറഞ്ഞു. സ്വകാര്യ ചാനലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ബി.ജെ.പിയില്‍
കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സി.പി.എം നേതാക്കളും ബി.ജെ.പിയിലേക്ക് വരും. ഇതിനകം പല സി.പി.എം നേതാക്കളും ബി.ജെ.പി സ്ഥാനാര്‍ഥികളായല്ലോയെന്നും എം.ടി രമേശ് ചോദിച്ചു. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും രമേശ് പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട് നിലപാടാണോയെന്നും രമേശ് ചോദിച്ചു.
അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധര്‍മ്മടത്ത് ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്. കോ- ലീ -ബി സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യം ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും എം.ടി രമേശ് പറഞ്ഞു.
Post Your Comments