
ഇറ്റാലിയൻ ലീഗ് ക്ലബായ ഇന്റർ മിലാന്റെ ക്യാപ്റ്റൻ ഹാൻഡനോവിച്ചിന് കൊറോണ പോസിറ്റീവ്. ഇന്റർ മിലാൻ തന്നെയാണ് ഹാൻഡനോവിച്ചിന് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇന്റർ മിലാനിലെ ചില ഒഫീഷ്യൽസിനും ക്ലബിന്റെ ബോർഡ് മെമ്പർമാരിലെ ചിലർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതിനാൽ ഹാൻഡനോവിച്ച് രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. താരത്തിണ്റ്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്റർ മിലാനിന്റെ സസുവോളോ എഫ്സി , ബൊളാഗ്‌ന എന്നിവർക്കെതിരായ മത്സരത്തിൽ ഹാൻഡനോവിച്ച് ഇന്ററിന്റെ വല കാക്കാൻ ഉണ്ടാവില്ല. നേരത്തെ സഹതാരം ഡാനിലോ അംബ്രോസിയേക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments