COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ചത് 381 പേർക്ക്

റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

381 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്‌ ‌ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 240 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383880 ആയി. ഇവരിൽ 373601 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6591 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 157, കിഴക്കൻ പ്രവിശ്യ 74, മക്ക 58, വടക്കൻ അതിർത്തി മേഖല 16, ഹായിൽ 14, അൽഖസീം 13, അസീർ 12, മദീന 11, തബൂക്ക് 11, അൽജൗഫ് 7, ജിസാൻ 4, നജ്‌റാൻ 3, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button