Latest NewsKeralaNewsDevotional

ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

ആഗ്രഹ സഫലീകരണത്തിനായി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീ ചക്രം അഥവാ ശ്രീ യന്ത്രം. യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ മനസ്സ് ശുദ്ധമാവുകയും നല്ല ചിന്തകള്‍ക്ക് വഴി തുറക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ജീവിത വിജയത്തിനായി ലക്ഷ്യമുറപ്പിക്കുവാന്‍ ഇത് ഒരു ശക്തിയേറിയ വഴിയാണ്.

ഒരു വ്യക്തിയുടെ എല്ലാ ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നത്. ആത്മീയയും ഭൗതീകവുമായ എല്ലാ വളര്‍ച്ചക്കും ഇത് ഉപകാരപ്പെടുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന മിക്ക ദോഷങ്ങള്‍ക്കും ഇത് ഒരു പ്രതിവിധിയാണ്. സാധകനെ ദുഷ്ടശക്തികളില്‍നിന്ന് അകറ്റി ഐശ്വര്യം പ്രദാനം ചെയ്യുകയും അതുവഴി ശാന്തിയും സമാധാനവും വന്നുചേരുമെന്നും വിശ്വസിക്കപ്പെടുന്നു.

ദിവസവും യന്ത്രപൂജ നടത്തുകയും പുഷ്പങ്ങളിട്ട് ആരാധിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button