Latest NewsNewsInternational

വിമാനം തകർന്ന് വീണ് നിരവധി മരണം

ടൽഹാസി: ഫ്‌ളോറിഡയിൽ  വിമാനം തകർന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒറ്റ എൻജിൻ വിമാനമായ ബ്രീച്ച് ക്രാഫ്റ്റ് ബൊണാൻസയാണ് തകർന്ന് വീണത്. അപകടത്തിൽ നാല് വയസ്സുകാരനായ ടെയ്‌ലർ ബിഷപ്പും വിമാനത്തിലെ രണ്ട് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. അദ്ധ്യാപികയും ടെയ്‌ലർ ബിഷപ്പിന്റെ മാതാവുമായ മേഗൻ ബിഷപ്പിന് പരിക്കേറ്റിട്ടുണ്ട്.

Read Also : ലോകത്തിന്റെ നെറുകയിൽ ഇന്ത്യ ; ഇതുവരെ കയറ്റുമതി ചെയ്തത് ആറ് കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ 

വടക്കൻ പെറുവിൽ നിന്നുമാണ് വിമാനം പുറപ്പെട്ടത്. തിരികെ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രണ്ട് ജീവനക്കാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ടെയ്‌ലർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button