NattuvarthaLatest NewsNews

ബസിൽ യാത്രക്കാരിയുടെ സ്വർണ മാല കവർന്ന യുവതി പിടിയിൽ

കടയ്ക്കൽ; ബസിൽ യാത്രക്കാരിയുടെ സ്വർണ മാല കവർന്ന തൂത്തുക്കുടി സ്വദേശി അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സുമതി (40) ആണ് പിടിയിലായത്. പാരിപ്പളളിയിൽ നിന്നു കടയ്ക്കലേ്ക്ക് വന്ന ബസിൽ കാര്യത്തു നിന്നു കയറിയ ചെല്ലമ്മ (63)യുടെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്.

ബസ് സ്റ്റാൻഡിൽ സുമതിയെ മറ്റു യാത്രക്കാരും പരിസരത്തു നിന്നവരും തടഞ്ഞു വച്ചു. ഒന്നേക്കാൾ പവൻ തൂക്കം വരുന്നതാണ് മാല. കൊട്ടാരക്കരയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സുമതി ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലും എത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുകയാണെന്നു പൊലീസ് പറയുകയുണ്ടായി.

സുമതിയെ റിമാൻഡ് ചെയ്തു അട്ടക്കുളങ്ങര സബ് ജയിലിലേയ്ക്ക് മാറ്റിയിരിക്കുന്നു. കടയ്ക്കൽ ഇൻസ്പെക്ടർ ജി. ഗിരിലാൽ, എസ്ഐ എസ്.ഐ. എസ്.എഫ് മനോജ്, എഎസ്ഐ ബൈജു, വനിതാ സിവിൽ പൊലീസ് ഓഫിസർ സുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button