Latest NewsKeralaNewsEntertainmentFunny & Weird

അഭിനയിക്കാൻ മാത്രമല്ല; ഡാൻസ് കളിച്ച് വേദിയെ ഇളക്കി മറിക്കാനും അറിയാം; മലയാളി സ്റ്റാറ്റസുകളിൽ നിറഞ്ഞ് വൃദ്ധി വിശാൽ

വിവാഹ വേദിയിൽ പാട്ടിനൊപ്പം ചുവടു വെയ്ക്കുന്ന കൊച്ചു മിടുക്കി വൃദ്ധി വിശാൽ

നിറഞ്ഞ ചിരിയോടെ വേദിയിൽ തകർത്താടുന്ന ഒരു കൊച്ചു മിടുക്കി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിത്. വിവാഹ വേദിയിൽ പാട്ടിനൊപ്പം ചുവടു വെയ്ക്കുന്ന ഈ കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ മലയാളികളുടെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞു നിൽക്കുന്നത്. സീരിയൽ രംഗത്ത് കൂടി സുപരിചിതയായ ബാലതാരം വൃദ്ധി വിശാലാണ് വീഡിയോയിലെ താരം. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് വൃദ്ധി ശ്രദ്ധേയയാകുന്നത്.

Read Also: മിഗ്-21 വിമാനം തകർന്നു വീണു; സൈനിക പൈലറ്റിന് വീരമൃത്യു

സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിലാണ് വൃദ്ധി ചുവടുവെച്ചത്. യുകെജി വിദ്യാർത്ഥിനിയായ വൃദ്ധി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടെയും മകളാണ്. സീരിയലിന് പുറമെ രണ്ടു സിനിമകളിലും ഈ ബാലതാരം വേഷമിട്ടിട്ടുണ്ട്.

Read Also:ഭീകര സംഘടനയിൽ ചേരാൻ പോയി; നാലു യുവാക്കളെ രക്ഷപ്പെടുത്തി തിരികെ എത്തിച്ച് കശ്മീർ പോലീസ്

കണ്ടു നിന്നവരിലെല്ലാം ആവേശം ജനിപ്പിച്ച ചുവടുകളായിരുന്നു വൃദ്ധിയുടേത്. പാട്ടിനൊത്ത് സ്വയം മറന്ന് അവൾ നൃത്തം ചെയ്തു. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വേദിയിൽ അവതരിപ്പിച്ചതെന്നാണ് വൃദ്ധിയുടെ അച്ഛൻ പറയുന്നത്.

https://www.youtube.com/watch?v=WvBE3iND5EA

shortlink

Related Articles

Post Your Comments

Related Articles


Back to top button