COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 393 പേർക്ക്

ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 393 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 231 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,499 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 3,73,361 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6585 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,553 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 566 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 144, കിഴക്കൻ പ്രവിശ്യ 80, മക്ക 70, വടക്കൻ അതിർത്തി മേഖല 25, ഹാഇൽ 16, അൽ ഖസീം 16, , മദീന 13, തബൂക്ക് 8, ജീസാൻ 6, അസീർ 5, അൽജൗഫ് 4, അൽബാഹ 4, നജ്റാൻ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button