സി.പി.എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും നടപ്പാക്കിയത് സുപ്രിംകോടതി വിധിമാത്രമാണെന്നും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് ഇടത് പക്ഷമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളുടെയാണെങ്കിലും, മുസ്‌ലിം മതവിശ്വാസികളുടെ ആണെങ്കിലും വിശ്വാസം സംരക്ഷിക്കാനാണ് ഇടത് പക്ഷം നിലനിന്നിട്ടുള്ളത്. അതുകൊണ്ടാണല്ലോ ബാബറി മസ്ജിദ് പൊളിച്ചതിനെ എതിര്‍ത്തത്. ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നത്. അവര്‍ അപ്പോള്‍ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നില്‍ക്കുന്നുള്ളു? എന്നാല്‍ ഞങ്ങള്‍ എല്ലാ മതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു’ കോടിയേരി പറഞ്ഞു.
നിലവില്‍ ശബരിമല ശാന്തമാണെന്നും ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞ് ചര്‍ച്ച ചെയ്യുന്നത് പ്രചാരണ തന്ത്രമാണെന്നും, ഇത്തരം പ്രചരണങ്ങള്‍ ഫലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments