കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തു എന്ന് പി.സി ചാക്കോയോട് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പിസി ചാക്കോ ഇല്ലാത്ത കാര്യം പറയരുത്. അദ്ദേഹവുമായി അടുത്തൊന്നും സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസിലെ പോരായ്മകള്‍ പലപ്പോഴും പറയുന്ന വ്യക്തിയാണ് ഞാന്‍. അതിനര്‍ത്ഥം കോണ്‍ഗ്രസ് വിടുമെന്നല്ല. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് പരിഹരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
Read Also : പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതുപോലെ; പരിഹസിച്ച് ജോസ് പക്ഷം
കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്ന പി.സി ചാക്കോ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു. കെ.സുധാകരന്‍ കോണ്‍ഗ്രസ് മടുത്തു എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ രാജിവെച്ച് എന്‍.സി.പിയില്‍ ചേരുമെന്നും പി.സി ചാക്കോ പറഞ്ഞിരുന്നു. ഇത് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് കെ.സുധാകരന്‍.
കഴിഞ്ഞാഴ്ചയാണ് പി.സി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് പാര്‍ട്ടി വിടാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളാണ് ഉള്ളതെന്നും ചാക്കോ ആരോപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുകള്‍ ഇരു ഗ്രൂപ്പുകളും വീതം വയ്ക്കുകയാണ്. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകനാണ് എന്നും പി.സി ചാക്കോ പറഞ്ഞിരുന്നു.
Post Your Comments