ഇന്ത്യൻ വനിതകൾക്കെതിരായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.3 ഓവറിൽ 188 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സുനെ ലൂസ് (10), ലൗറ വോൾവാർട്ട് (0), ലാറ ഗുഡാൾ (1) എന്നിവരാണ് മടങ്ങിയത്.
തുടർന്ന് ഗ്രീസിലെത്തിയ മിഗ് നോൻ ഡു പ്രീസ് (57) അന്നെ ബോഷ് (58) എന്നിവരാണ് വിജയത്തിലേക്കുള്ള ഇന്നിംഗ്സ് കളിച്ചത്. ഇരുവരും പുറത്തായെങ്കിലും മരിസനെ കാപ്പ് (36), നാദിൻ ഡി ക്ലർക്ക് എന്നിവർ വിജയത്തിലേക്ക് നയിച്ചു. രാജേശ്വരി ഗെയ്കവാദ് ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറത്താവാതെ 79 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
Post Your Comments