തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും പരസ്യപ്രതികരണങ്ങളും ഏറിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന താക്കീതുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തി. പരസ്യപ്രതികരണങ്ങള്‍ ഇനി പാടില്ലെന്ന് നേതാക്കളോട് ഹൈക്കമാന്‍ഡ് അറിയിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്.
നിര്‍ദ്ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. പട്ടികയെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ പതിവാണെങ്കിലും ഹൈക്കമാന്‍ഡിനെ വരെ കുറ്റപ്പെടുത്തിയുള്ള വിമര്‍ശനം വരുന്നത് ഇത് ആദ്യമായാണ്. പ്രധാന വില്ലന്‍ കെ.സി വേണുഗോപാലെന്ന കെ.സുധാകരന്റെ വിമര്‍ശനം ഒറ്റപ്പെട്ടതല്ല.
പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും ഗ്രൂപ്പുകള്‍ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ.സുധാകരന്‍ തുറന്നടിച്ചത്.
Post Your Comments