തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന് പിന്തുണയുമായി മുൻ കോൺഗ്രസ് നേതാവ് പി സി ചാക്കോ. മറ്റന്നാള്‍ മുതല്‍ ഇടതുമുന്നണിക്കായി പ്രചാരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി കോങ്ങാട് വേദി പങ്കിടുമെന്നും പി സി ചാക്കോ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാദ്ധ്യത പൂര്‍ണമായും മങ്ങിയെന്നും ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ കേരളത്തില്‍ യുഡിഎഫും എല്‍ഡി എഫും തമ്മിലുള്ള മത്സരം ഫിഫ്റ്റി- ഫിഫ്റ്റിയായിരുന്നു. യു ഡി എഫ് നല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി, ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുമായിരുന്നു.ഇന്ന് അത് പൂര്‍ണമായും നശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാധാരണഗതിയില്‍ തുടര്‍ഭരണം അസാദ്ധ്യമാണ്. പക്ഷേ ഇപ്രാവശ്യം ഉണ്ടാകാന്‍ പോകുന്നത് ഇടുപക്ഷത്തിന്റെ തുടര്‍ഭരണം തന്നെയാണ്. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ടുപോകാനും, താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താനും കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ്. കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിലും വളരെ പിറകോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുളളൂ. ആ രണ്ട് പാര്‍ട്ടികളും തമ്മിലുളള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചിരുന്നു.
Post Your Comments