ന്യൂഡല്‍ഹി : വൃദ്ധയായ മാതാവിനെ നടുറോഡില്‍ വെച്ച് മകന്‍ അടിച്ചു കൊലപ്പെടുത്തി. ദ്വാരകയില്‍ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. അയല്‍വാസികളുമായി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകന്‍ അമ്മയെ കൊല്ലുന്നതില്‍ ചെന്ന് അവസാനിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അയല്‍വാസിയുടെ വീടിന് മുന്നില്‍ അവ്താര്‍ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിനിടയില്‍ മകന്‍ അവ്താറിനെ അടിച്ചു വീഴ്ത്തുകയാണ്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്ന അവ്താറിനെ മരുമകള്‍ ഓടിച്ചെന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിയ്ക്കുന്നത് കാണാം. മകന്റെ അടിയില്‍ ബോധക്ഷയം സംഭവിച്ച അവ്താര്‍ കൗറിനെ അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ അവ്താര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Horrible. A man in Delhi slaps his old mother, she dies. pic.twitter.com/NsAO8PZb7b
— Sandeep Singh (@PunYaab) March 16, 2021
സംഭവം നടക്കുന്നതിന് മുമ്പ് അവ്താര്‍ കൗറും അയല്‍വാസിയും തമ്മില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസിനെ അയല്‍വാസി വിളിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നായിരുന്നു അയല്‍വാസി അറിയിച്ചത്. തുടര്‍ന്ന് പൊലീസും മടങ്ങി. ഇതെല്ലാം കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ മകന്‍ ഇക്കാര്യം അവ്താറിനോട് ചോദിയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് അവ്താറിനെ മകന്‍ അടിച്ചത്. സംഭവത്തില്‍ മകനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments