Latest NewsNewsIndia

30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സേവനം‍ ഇ-സഞ്ജീവനി

ദേശിയ ടെലിമെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി 30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചു. ഇസഞ്ജീവനിയുടെ കീഴില്‍ രണ്ട് സേവനങ്ങളാണ് ലഭ്യമാകുന്നത്. ഒന്ന് ‘ഡോക്ടര്‍ടുഡോക്ടര്‍’ സേവനമായ ഇസഞ്ജീവനി AB-HWC യും, രണ്ട് ‘പേഷ്ന്റ്ടുഡോക്ടര്‍’ സേവനമായ ഇസഞ്ജീവനി OPDയും. കോവിഡ് കാലത്ത് വയോജനങ്ങൾക്കും, കുട്ടികൾക്കും ഏറ്റവും പ്രയോജനപ്രദമായിരുന്നു ഇ-സഞ്ജീവനി സേവനം.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സേവനം കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പ്രതിദിനം 35,000ത്തില്‍ പരം രോഗികള്‍ ഈ സേവനം ഉപയോഗിക്കുന്നു. നവംബര്‍ 2019 ല്‍ തുടങ്ങിയ ഇ-സഞ്ജീവനി AB-HWC ഇതുവരെ ഏകദേശം 9 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. ഇ-സഞ്ജീവനി OPD, ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ 250 ല്‍ കൂടുതല്‍ ഓണ്‍ലൈന്‍ OPDകളിലൂടെ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13നു തുടങ്ങിയ ഈ സേവനം ഇതുവരെ 21 ലക്ഷത്തില്‍ അധികം പേരാണ് ഉപയോഗപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button