തിരുവനന്തപുരം: നേമത്ത് തീപാറും പ്രചരണവുമായി രാഷ്ട്രീയ പാർട്ടികൾ. നേമത്തെ മുന്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. എത്ര ഉയര്‍ന്ന വിലക്ക് നേതാക്കളെ വില്‍ക്കാനാകുമെന്നു അന്വേഷിക്കുന്ന കോണ്‍ഗ്രസാണോ ബി.ജെ.പി യെ എതിരുടുന്നതെന്നു അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് പറയുന്ന കാര്യം ആരും മുഖവിലക്കെടുക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേമത്തെ മുന്‍ കാല വോട്ടിംഗ് കണക്കുകള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസിനുള്ള മറുപടി തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേമത്തു താമര വിരിയിക്കാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസ് ആണ്. ആ തെറ്റ് ഏറ്റു പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നേമത്ത് ബി.ജെ.പി യെ എതിരുടുന്നത് എല്‍.ഡി.എഫാണ്. കോണ്‍ഗ്രസ് പറയുന്നത് ആരെങ്കിലും മുഖവിലക്കെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ നടന്ന പണപ്പിരിവിന്റെ കഥ നാട്ടുകാര്‍ക്കറിയാം. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അണികള്‍ക്ക് ഇതിലെല്ലാം അതൃപ്തി ഉണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്നും പിണറായി പറഞ്ഞു.
Post Your Comments