News

സുഗത കുമാരി ടീച്ചര്‍ക്ക് മതാചാരങ്ങളും ഔദ്യോഗിക ബഹുമതികളും വേണ്ടെന്നു വെച്ചതിനു പിന്നില്‍

തിരുവനന്തപുരം : മലയാളികളുടെ പ്രിയ കവയത്രി സുഗത കുമാരി ടീച്ചര്‍ വിടവാങ്ങുമ്പോള്‍ അവര്‍ മുമ്പ് പറഞ്ഞുവെച്ചിട്ടുള്ള ചില കാര്യങ്ങളും ചെയ്യേണ്ടിവന്നു. മരണം എങ്ങനെവേണമെന്നു ചിന്തിക്കുന്നവരാണ് എഴുത്തുകാര്‍. അവര്‍ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും വാചാലമാകും. നമ്മെ വിട്ടുപിരിഞ്ഞ സുഗതകുമാരി മരണാനന്തരത്തെക്കുറിച്ചു പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ്.

മരണശേഷം ഒരു പൂവുപോലും തന്റെ ദേഹത്തുവെയ്ക്കരുതെന്നും ഔദ്യോഗിക ബഹുമതികളോ മതാചാരപ്രകാരമുള്ള ചടങ്ങുകളോ പാടില്ല. പൊതു ദര്‍ശനങ്ങള്‍, അനുശോചനയോഗങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍ എന്നിവയും തന്റെ മരണശേഷം പാടില്ലെന്നും പ്രിയ എഴുത്തുകാരി പറഞ്ഞുവെച്ചിരിക്കുന്നു.

മരിച്ചുകഴിഞ്ഞാല്‍ ഒരു ആല്‍മരംമാത്രമാണ് സുഗതകുമാരി ആവശ്യപ്പെട്ടത്. ‘മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്’- സുഗത കുമാരി പറഞ്ഞിരുന്നു.

കോവിഡ് ബാധച്ച് ഗുരുതരാവസ്ഥയിലായിരുന്ന സുഗതകുമാരി ഇന്നു രാവിലെ 11 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button