
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്കറിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്കാർ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഗായകൻ നിക് ജോനാസ് എന്നിവർ ചേർന്നാണ് പട്ടിക പുറത്തുവിട്ടത്. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. ജനറൽ വിഭാഗത്തിലായിരുന്നു ചിത്രം ഉൾപ്പെട്ടിരുന്നത്.
ചുരുക്കപ്പട്ടികയിൽ 10 നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തിൽ മുന്നിൽ നിൽക്കുന്നത്. ദി ഫാദർ, ജൂദാസ് ആൻഡ് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങളും തൊട്ടുപിന്നാലെയുണ്ട്. മാർച്ച് അഞ്ച് മുതൽ 10 വരെ നടക്കുന്ന വോട്ടിങിന് ശേഷമാണ് 15ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
Post Your Comments