തിരുവനന്തപുരം : കഴക്കൂട്ടത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. ശോഭാ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചു.
നേരത്തെ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാവില്ലെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. കഴക്കൂട്ടത്ത് മത്സരിച്ചേക്കാം എന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
നേരത്തെ സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംസ്ഥാനനേതൃത്വം എതിര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
Post Your Comments