Latest NewsNewsIndia

എസ്​.ബി.ഐക്ക്​ വൻതുക പിഴ ചുമത്തി ആര്‍.ബി.ഐ

എസ്​.ബി.ഐക്ക്​ രണ്ട്​ കോടി രൂപ പിഴചുമത്തി ആര്‍.ബി.ഐ. കേന്ദ്രബാങ്കിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ്​ പിഴശിക്ഷ. കഴിഞ്ഞ ദിവസമാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​ പുറത്തിറങ്ങിയത്​.

എസ്​.ബി.ഐ ജീവനക്കാര്‍ക്ക്​ കമ്മീഷൻ നല്‍കിയതുമായി ബന്ധപ്പെട്ട്​ ആര്‍.ബി.ഐ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന്​ ആരോപിച്ചാണ്​ ആര്‍.ബി.ഐയുടെ പിഴശിക്ഷ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന്​ കാരണം കാണിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആര്‍.ബി.ഐ എസ്​.ബി.ഐക്ക്​ നോട്ടീസയക്കുകയും ചെയ്​തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്​തികരമല്ലാത്തതിലാണ്​ ആര്‍.ബി.ഐയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button