KeralaLatest NewsNews

കേരളം ഇന്ന് ശക്തമായി നില്‍ക്കുന്നത് ആ കൂട്ടായ പ്രവര്‍ത്തനം കൊണ്ട്, ഇത് അഴിമതി മുക്ത സര്‍ക്കാര്‍ : പിണറായി വിജയന്‍

 

തിരുവനന്തപുരം: 2021 ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായാണ് പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ ബാധിച്ചത്. ആദ്യം ഓഖിയായിരുന്നു വന്നത്. പിന്നീട് നിപ്പയും അതിന് പിന്നാലെ പ്രളയവും ഉണ്ടായി. ശരിക്കും പറഞ്ഞാല്‍ ഒരു ഇടവേള പോലുമില്ലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ജനങ്ങളെ കൂടെ നിര്‍ത്തി. അവരുടെ പ്രയാസങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചു. കേരളം തകര്‍ന്നു പോകുമെന്ന് കരുതിയപ്പോള്‍ ഞങ്ങള്‍ അത് പുനര്‍നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഒരു കാല് ഡല്‍ഹിയിലും മറ്റേ കാല് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാകുമോ ? കെ.മുരളീധരനെതിരെ കോടിയേരി

കേരളം ഇന്ന് ശക്തമായി നില്‍ക്കുന്നത് ആ പ്രവര്‍ത്തനം കൊണ്ടാണ്. ഒരു പ്രകൃതി ദുരന്തം കൊണ്ടും ഇനി കേരളത്തെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ഗുരുതരമായ യാതൊന്നും പ്രതിപക്ഷത്തിന് ഉന്നയിക്കാനായിട്ടില്ല. സ്ഥിരമായിട്ടുള്ള കലാപരിപാടികളാണ് അവര്‍ നടത്തുന്നത്. കാരണം കേരളത്തില്‍ അഴിമതി ഇല്ല. ഇത് അഴിമതി മുക്ത സര്‍ക്കാരാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം ഓരോ കാര്യങ്ങള്‍ ഇങ്ങനെയുണ്ടാക്കും. ജനങ്ങള്‍ അവരെ വിശ്വസിക്കാന്‍ പോകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുറന്ന പുസ്തകമാണ്.

ബി.ജെ.പി കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. നിയമപ്രകാരം അവര്‍ ജോലി ചെയ്യണം. ഭീഷണിയിലൂടെ കാര്യം നേടാമെന്ന് അവര്‍ വിചാരിക്കേണ്ട. ആരൊക്കെ തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടും. ഈ ഏജന്‍സികള്‍ പറയുന്ന കാര്യങ്ങളൊന്നും ജനം മുഖവിലയ്ക്കെടുക്കാന്‍ പോകുന്നില്ല. ശബരിമല വിഷയം ബി.ജെ.പിയും കോണ്‍ഗ്രസും വീണ്ടും ഉയര്‍ത്തുന്നുണ്ട്. ഇതൊന്നും ഞങ്ങളെ ബാധിക്കാന്‍ പോകുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും അവര്‍ ഇതൊക്കെ ഉയര്‍ത്തിയിരുന്നു. ജനങ്ങള്‍ക്ക് അതൊക്കെ മനസ്സിലായി. ശബരിമലയില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാകട്ടെ. അതിന് ശേഷം വിശ്വാസികളുമായി കൂടിയാലോചിച്ച ശേഷമേ നിയമം നടപ്പാക്കൂ.

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുണ്ട്. അത് ഇന്ന് പുറത്തുവിടും. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തെല്ലാം ചെയ്തോ, അതിനുള്ള തുടര്‍ച്ചയാണ് ഇനിയുണ്ടാവുക. ആ കാര്യങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പരിശോധിക്കുകയെന്നും പിണറായി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button