ന്യൂയോര്‍ക്ക് : 93-ാമത് ഓസ്കര്‍ നാമനിര്‍ദ്ദേശപ്പട്ടിക ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പുറത്തു വിട്ടു. പത്ത് നോമിനേഷനുകളുമായി മങ്കും 6 നോമിനേഷനുകളുമായി ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാന്റ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങളും മുന്നിട്ട് നില്‍ക്കുന്നു.
Read Also : മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊവിഡിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് നീട്ടിവെച്ച പുരസ്കാരദാന ചടങ്ങ് ഏപ്രില്‍ 25നാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈന്‍, ബെസ്റ്റ് ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം,ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍, ആക്‌ട്രസ്, ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈന്‍, ബെസ്റ്റ് ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ, ബെസ്റ്റ് ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നീ അവാര്‍ഡുകളിലേക്കാണ് നിലവില്‍ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments