കൊല്ലം : ഭീകര സംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തതോടെയാണ് ദന്തഡോക്ടര്‍ റഹീസിനെ കുറിച്ച് നാടും നാട്ടുകാരും ഞെട്ടലോടെ കേള്‍ക്കുന്നത്. ഇതോടെ ഓച്ചിറയും സമീപപ്രദേശങ്ങളും ഐ.എസിന്റെ താവളമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയതോടെ ജനങ്ങള്‍ ഭീതിയിലായി. യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലെ പ്രധാന പ്രതി മുഹമ്മദ് അമീന്റെ വലംകൈയാണ് കഴിഞ്ഞ ദിവസം ഓച്ചിറയില്‍ അറസ്റ്റിലായ ഡോ.റഹീസെന്നാണ് വിവരം.
ബി.ഡി.എസ് പഠനത്തിന് ബംഗളൂരുവില്‍ പോയത് മുതലാണ് റഹീസ് തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. പഠനം പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ദന്തഡോക്ടറായി ജോലി നോക്കിയിരുന്ന റഹീസ് കര്‍ണാടക സ്വദേശിനിയായ ഖദീജയെന്ന യുവതിയെ വിവാഹം കഴിച്ചു. പ്രണയ വിവാഹമായിരുന്നു റഹീസിന്റേത്. വല്ലപ്പോഴും നാട്ടില്‍ വന്നുപോകാറുണ്ടായിരുന്ന റഹീസിന് നാട്ടുകാരുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
അടുത്ത ബന്ധുക്കളുടെ വീടുകളുമായി മാത്രം സൗഹൃദം പുലര്‍ത്തിയിരുന്ന റഹീസ് രണ്ടാഴ്ച മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയത്. ബൈക്കിലായിരുന്നു ഇത്തവണ വന്നത്. മകളുമായി ബൈക്കില്‍ ഏതാനും ദിവസം പുറത്ത് ചുറ്റിക്കറങ്ങി നടക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് റഹീസിന്റെ കുടുംബവീടായ മാറനാട്ട് വീട്ടില്‍ പൊലീസ് വാഹനങ്ങള്‍ നിരന്ന് കിടക്കുകയും മണിക്കൂറുകളോളം വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഐ.എസ് ബന്ധത്തിന്റെ പേരിലുള്ള റെയ്ഡാണെന്ന് നാട്ടുകാര്‍ക്ക് ബോദ്ധ്യമായത്.
Post Your Comments