തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളിലെ സമ്പന്നരിൽ മുമ്പിൽ മക്കൾ നീതി മയ്യം കക്ഷി നേതാവ് കമല്‍ ഹാസന്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന കമലിനുള്ളത് 176.9 കോടിയുടെ സ്വത്താണ്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വ്യക്തമാക്കിയത്.
തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.176.9 കോടിയാണ് കമലിന് ആകെയുള്ള സമ്പാദ്യം. ഇതില്‍ 131 കോടി സ്ഥാവര വസ്തുക്കളുടേയും 45.09 കോടി ജംഗമ വസ്തുക്കളുമാണ്. കൂടാതെ കമലിന്റെ പേരില്‍ 49.05 കോടിയുടെ ബാങ്ക് വായ്പയുമുണ്ട്. ഇന്നലെയാണ് കമല്ഹാസന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
തമിഴ്നാട്ടില്‍ ജനവിധിതേടുന്നവരില്‍ ഏറ്റവും ധനികരായ മത്സരാര്‍ത്ഥികളിലൊരാളാണ് കമല്‍. കമലിന്റെ പാര്‍ട്ടിയുടെ പ്രസിഡന്റായ ആര്. മഹേന്ദ്രനാണ് രണ്ടാമത്തെ ധനികന്. 160 കോടിയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 8.9 കോടിരൂപയാണ് സ്റ്റാലിന്റെ സ്വത്തായി സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
Post Your Comments