തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍, ഇത്തവണ കോണ്‍ഗ്രസ് കെ.മുരളീധരനെ ഇറക്കിയത് ബി.ജെ.പിയെ സഹായിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്. ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് പെരുമ്പറ കൊട്ടി ബി.ജെ.പിയെ ജയിക്കാന്‍ സഹായിക്കുക എന്ന തന്ത്രം ആണ് യു.ഡി.എഫ് പയറ്റുന്നതെന്നും എന്നാല്‍ ആരു വന്നാലും നേമത്ത് വിജയം സുനിശ്ചിതമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തടിയും വണ്ണവും ഇത്തിരി കുറവുണ്ടെങ്കിലേ ഉള്ളു ,ദുര്ബലന് അല്ല പോരാളിയാണ് വി.ശിവന്‍കുട്ടി. ഒരു കാല് ഡല്‍ഹിയിലും മറ്റേ കാല് തിരുവനന്തപുരത്തും നിന്നാല്‍ കാലിന് ഉറപ്പുണ്ടാകുമോ , കാല് ആദ്യം എവിടെയെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ.’ മുരളീധരനെ പരിഹസിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.
Post Your Comments