Latest NewsKerala

മണികുട്ടനും താനും നേരിട്ട് സംസാരിച്ചു, ഇപ്പോൾ മറിച്ചുപറയുന്നത് ബാഹ്യ സമ്മർദ്ദം മൂലം : കെ സുരേന്ദ്രൻ

സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മണിക്കുട്ടന് അറിയാതെയല്ല, താന്‍ അദ്ദേഹവുമായി ഈ വിഷയം നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ഇപ്പോൾ നുണപറയുകയാണെന്നും കെ സുരേന്ദ്രന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും രാജി വെച്ച മണിക്കുട്ടനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മണിക്കുട്ടന് അറിയാതെയല്ല, താന്‍ അദ്ദേഹവുമായി ഈ വിഷയം നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ഇപ്പോൾ നുണപറയുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറാന്‍ കാരണം ബാഹ്യസമ്മര്‍ദ്ദമാണെന്ന് സംശയിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപി മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് മണിക്കുട്ടനെ തീരുമാനിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും അറിയിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. തൊട്ട് പിന്നാലെ മണിക്കുട്ടന്‍ തന്റെ ഫേസ്ബുക്കില്‍ അംബേദ്കര്‍ സൂക്തവും പോസ്റ്റ് ചെയ്തിരുന്നു.

read also: കൊവിഡ് പ്രതിസന്ധി: മടങ്ങിയ പ്രവാസികള്‍ക്ക് തിരികെ ഗള്‍ഫില്‍ ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്രം

നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍ എന്ന മണിക്കുട്ടൻ. അതേസമയം മണിക്കുട്ടൻ തന്റെ പ്രചാരണത്തെ കുറിച്ച് മനോരമ ചാനലിന് നൽകിയ ബൈറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അറിയാതെയല്ല, പകരം മറ്റാരുടെയോ സമ്മർദ്ദത്തിന് വഴങ്ങി പിന്മാറിയതാണ് മണിക്കുട്ടൻ എന്നാണ് പൊതുവെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button