COVID 19Latest NewsNewsInternational

ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ

പാരീസ് : വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്റെ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും താത്‌കാലികമായി നിര്‍ത്തിവച്ചു.

Read Also : രാജ്യത്ത് 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 

ആസ്ട്രസെനക്ക വാക്സിന്‍ വിതരണം താത്‌കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി(ഇഎംഎ)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇഎംഎ വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.

മുന്‍കരുതല്‍ എന്ന നിലയിലും താല്‍ക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറ്റാലിയന്‍ മെഡിസിന്‍ അതോറിട്ടി (എഐഎഫ്‌എ) വ്യക്തമാക്കി. ഡെന്‍മാര്‍ക്ക് ആണ് ആസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ വിതരണം ആദ്യമായി നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button