CricketLatest NewsNewsSports

മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മികവിൽ 156 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 10 ബോളുകൾ ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. 52 പന്തുകളിൽ പുറത്താവാതെ 83 റൺസെടുത്ത ജോസ് ബട്ട്ലറുടെയും 28 പന്തിൽ പുറത്താവാതെ 40 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. മികച്ച ഫോമിലുള്ള ജേസൺ റോയിയുടെ വിക്കറ്റ് നേരത്തെ നഷ്ടമായെങ്കിലും ബട്ട്ലറുടെയുടെയും ബെയർ‌സ്റ്റോയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.

ടി20യിൽ തന്റെ പതിനൊന്നാമത്തെ അർദ്ധ ശതകമാണ് ബട്ട്ലർ നേടിയത്. ടി20യിൽ തന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബട്ട്ലർ ഇന്ന് അഹമ്മദാബാദിൽ നേടിയത്. ജോണി ബെയർ‌സ്റ്റോയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസാണ് ബട്ട്ലർ പടുത്തുയർത്തി. ബട്ട്ലറുടെ സ്കോർ 76ൽ നിൽക്കെ താരത്തിന്റെ ക്യാച്ച് കോഹ്ലി കൈവിട്ടതും ഇംഗ്ലണ്ടിന്റെ ജയം എളുപ്പത്തിലാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 ന് മുന്നിലാണ് ഇംഗ്ലണ്ട്.

shortlink

Post Your Comments


Back to top button