ബൈക്കുകളുടെ ബിഗ്-വിങ് ശ്രേണിയിലേക്ക് CB350 ഹൈനെസ്സിനും CB350 ആർഎസ്സിനും പുറമെ വിലക്കുറവുള്ള അഡ്വഞ്ചർ ബൈക്ക് CB500X അവതരിപ്പിച്ച് ഹോണ്ട. 6.87 ലക്ഷം എക്‌സ്-ഷോറൂം വിലയുമായാണ് CB500X എത്തിയിരിക്കുന്നത്. ഹോണ്ട ശ്രേണിയിലെ ഏക അഡ്വഞ്ചർ ബൈക്ക് ആയ ആഫ്രിക്ക ട്വിന്നിന് 15.96 ലക്ഷം ആണ് വില.
Read Also : ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ
ആഫ്രിക്ക ട്വിന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് CB500X ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് ഹോണ്ട വ്യക്തമാക്കുന്നു. 47.5 എച്ച്പി പവറും 43.2 എൻഎം ടോർക്കും നിർമ്മിക്കുന്ന പാരലൽ ട്വിൻ 471 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഹോണ്ട CB500X-ന്. പെട്ടന്നുള്ള ആക്സിലറേഷനെക്കാൾ ക്രമാനുഗതമായ പവർ ഡെലിവറി നൽകുന്ന എൻജിനാണിത് എന്നാണ് ഹോണ്ടയുടെ അവകാശവാദം.
ദീർഘദൂര യാത്രകൾക്കായി സാമാന്യം വലിയ അഡ്വഞ്ചർ ടൂററിനെ തിരയുന്നവരെയാണ് ഹോണ്ട CB500X ഉപഭോക്താക്കൾ ആയി ഹോണ്ട കണക്കാക്കുന്നത്. സ്ലിപ്പർ ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.
Post Your Comments