ബാലുശ്ശേരി : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ തിരക്കിലാണ് സ്ഥാനാർഥികൾ പലരും. ഇപ്പോഴിതാ പ്രചാരണത്തിനിടെ എതിരാളിയായ സിപിഎം സ്ഥാനാർഥിയെ കണ്ടുമുട്ടിയ ധർമജന്‍ ബോൾഗാട്ടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന കെ.എം.സച്ചിൻ ദേവിനെയാണ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി ധർമജന്‍ കണ്ടുമുട്ടിയത്. ധർമജൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആത്മവിശ്വാസം കൂടിയെന്ന് ധർമജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു.
Post Your Comments