COVID 19Latest NewsIndiaNewsInternational

രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം 24,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ് ഉള്ളത്. നിലവിൽ 2.20 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കടന്നിരിക്കുന്നു.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടിയിലധികം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5.47 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലിൽ ഒരു കോടി പതിനഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.79 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി കടന്നു. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26.71 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപതുകോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button