ന്യൂഡല്‍ഹി: 2019 മുതല്‍ രാജ്യത്ത് പുതിയ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 2016 ല്‍ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചാരത്തില്‍ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2019-20ലും 2020-21ലും 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എ.ടി.എമ്മുകളിലും പോലും വിരളമായാണ് ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ ലഭിക്കുന്നത്.
ഡിമാന്‍ഡ് അടിസ്ഥാനമാക്കി മാത്രമാണ് കറന്‍സികളുടെ അച്ചടി. ആര്‍.ബി.ഐയുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചതിന് ശേഷമാണ് നോട്ടുകള്‍ രാജ്യത്ത് അച്ചടിക്കുന്നത്. 2000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തില്‍ കുറവുണ്ടായതായി മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
Post Your Comments