നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിനിയായ യുവതിയെ പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബഹ്‌റൈനിലേക്ക് പോകാനെത്തിയ 25 കാരിയായ യുവതിയാണ് പിടിയിലായത്.
ദേഹപരിശോധനയ്ക്കിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങൾക്കുള്ളിൽ ചെറിയ പായ്ക്കറ്റുകളായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് യുവതിയെ നെടുമ്പാശേരി പോലീസിന് കൈമാറി. പിടികൂടിയ കഞ്ചാവും സി ഐ എസ് എഫ് പോലീസിനെ ഏൽപ്പിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതിയിൽ നിന്നും ലഹരിക്കടത്ത് സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Post Your Comments