ജയ്പൂര്‍: പരാതിക്കാരിയോടു ലൈംഗികബന്ധം ആവശ്യപ്പെട്ട അസിസ്റ്റന്റ് കമ്മീഷണറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പീഡനക്കേസ് ഇരയോട് ശാരീരിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കൈലാഷ് ബോറയെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ ഓഫീസറാണ് ബോറ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി.
രാജസ്ഥാന്‍ നിയമസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ശാന്തിലാല്‍ ധാരിവാലാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയുടെ പരാതിയെ തുടര്‍ന്നു സംസ്ഥാന അഴിമതി വിരുദ്ധ സ്‌ക്വാഡാണ് ബോറെ പിടികൂടിയത്. പരാതിയുമായി എത്തിയ യുവതിയോട് ആദ്യം പണമാണ് ബോറ ആവശ്യപ്പെട്ടതെന്നും പണം നല്‍കാനില്ലെന്നു പറഞ്ഞതോടെയാണു ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചതെന്നും ഡിജിപി ബി.എല്‍.സോണി പറഞ്ഞു.
Post Your Comments