Latest NewsIndiaNewsCrime

കാമുകൻ സഹോദരിയുമായി ഒളിച്ചോടിയതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

ഹവേരി: കാമുകൻ സഹോദരിയുമായി ഒളിച്ചോടിയതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. ഹവേരയിലെ ബ്യാദഗിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നത്. മകള്‍ ഒളിച്ചോടിയെന്നും മറ്റൊരു മകള്‍ ജീവനൊടുക്കിയെന്നും അറിഞ്ഞ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചു.

ശ്വേതരമണി എന്ന 17കാരിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുകയുണ്ടായി. തദാസ സ്വദേശിയാണ് മരിച്ച ശ്വേത. ശ്വേതയുടെ സഹോദരി അനിത അയൽക്കാരനൊപ്പം ഒളിച്ചോടിയതിനു പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ. കാമുകൻ സഹോദരിയുമായി ഒളിച്ചോടിയ സാഹചര്യത്തിൽ ഇനി തന്‍റെ വിവാഹം നടക്കില്ലെന്ന് ഭയന്ന യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞു.

എന്നാൽ അതേസമയം മകള്‍ ജീവനൊടുക്കിയത് അറിഞ്ഞ ശ്വേതയുടെ അമ്മ മഞ്ചവ്വയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ശ്വേതയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ മഞ്ചവ്വയുടെ ആത്മഹത്യാശ്രമം പരാജയപ്പെടുകയുണ്ടായി. നിലവിൽ ഇവര്‍ ഹൂബ്ലിയിലെ കര്‍ണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button