Latest NewsKeralaNattuvarthaNews

ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല എം.പി കസേരയിൽ ഇരിക്കുന്നത്, ആ സർക്കസ് എന്റെ പേരിൽ വേണ്ട; സുരേഷ് ഗോപി

ചാനൽ ചർച്ചയിൽ സുരേഷ് ഗോപി എം.പി ക്കെതിരെ അപഖ്യാതി പറഞ്ഞപ്പോൾ, ആശുപത്രി കിടക്കയിൽ നിന്നും ചർച്ചയിലേക്ക് വിളിച്ച് താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാൽ എന്തെന്ന് വ്യക്തമായ ധാരണയുള്ള പന്തളം സുധാകരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. നേമത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി ജനങ്ങളുടെ നികുതിപ്പണം മുടിപ്പിക്കുകയാണ്. അതാണ് ചർച്ചയിൽ വരേണ്ടത്.

എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ചു. വീണ്ടും എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സത്തിക്കുന്നു. എം.പി എന്ന നിലയിൽ തന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവൻ പ്രതിഫലവും പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കുകയാണെന്നും, വേണമെങ്കിൽ അക്കൗണ്ട് ഡീറ്റെയിൽസ് പരസ്യപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയെ വഴിതിരിച്ചു കൊണ്ടുപോകാനുള്ള അവതാരകന്റെ ശ്രമത്തെ പരാജയപ്പെടുത്തി, ആ സർക്കസ് തന്റെ പേരിൽ വേണ്ടെന്നും സുരേഷ് ഗോപി മറുപടി നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button